ഒന്നും, 'ആരും, എല്ലാ കാലത്തേക്കും ഉള്ളതല്ല

പ്രതീക്ഷകൾ വറ്റി വരളുമ്പോഴൊക്കെയൊരു മഴ പെയ്യാറുണ്ട്,

ജീവനുണ്ടെന്നു തോന്നും വിധമൊരു മുള പൊട്ടാൻ വേണ്ടിയെന്നോണം.

നമ്മള് ഫിൽറ്റർ ചെയ്തു പ്രോജക്ട് ചെയ്യുന്ന, പുറത്തു കാണിക്കാൻ കൊള്ളാവുന്ന സ്വഭാവം വച്ഛ് മറ്റൊരാൾ നമ്മളെ ഗസ്സ് ചെയ്യുന്ന അവസ്ഥയെ ഒക്കെയാണ് ആളുകൾ പരസ്പരം മനസ്സിലായതാണെന്നൊക്കെ തെറ്റിദ്ധരിക്കണത്

കൗതുകമൊഴിഞ്ഞാൽ തീരുന്ന ബന്ധങ്ങളെയൊന്നും പ്രിയപ്പെട്ടവരുടെ കള്ളിയിൽ പെടുത്തരുത്,
വെട്ടി കളയാൻ കഴിഞ്ഞാൽ പോലും അതൊരു പാടായി അവശേഷിക്കും

ബോധമില്ലാതെ ഭ്രാന്ത് എഴുതാൻ മസ്തകനാണ് നല്ലത്,

വെർച്വൽ ലൈഫിന്റെ കൗതുകം മാറി ട്വിറ്ററിനിപ്പോൾ റിയാലിറ്റിയുടെ നിറം കൈ വന്നു തുടങ്ങിയിരിക്കുന്നെന്നു വേണം അനുമാനിക്കാൻ

പ്രധമദൃഷ്ട്യായാൽ ആഗ്രഹിച്ച ജീവിതം സന്തോഷത്തിന്റെ കുത്തൊഴുക്ക് നിറഞ്ഞതായിരിക്കും എന്നതാണ് വെപ്പ്.

ഓരോരോ മണ്ടൻ തോന്നലുകൾ അല്ലാതെന്ത്.

പരാമപ്രധാനമായി ഒരു ലക്ഷ്യമാണ് ഉള്ളത് മരിക്കുവോളം ജീവിക്കുക...

നീ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു പറയാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ കൂടി.. അയാൾക്ക് അയാളുടെ വലിയ ലോകത്തിൽ ഒരാൾ മാത്രമാണ് നമ്മളെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണ്..

ഒറ്റപ്പെട്ടു പോവുമ്പോൾ ഉണ്ടാവുന്ന തകർച്ചയുടെ ആക്കം കുറക്കാൻ എങ്കിലും

915 രൂപ ഗ്യാസ് നു
നാടിന്റെ നന്മക്ക് ആണല്ലോ

ജോലി കളയിക്കുക
കെ എസ് ഈ ബി ആണോ
ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡ് ആണോ
എന്നുമാത്രം ഇനി അറിഞ്ഞാൽ മതി

സ്വന്തം അമ്മയോ ഭാര്യയോ പെങ്ങളോ.. വീട്ടിലെ കുക്കിങ്ങും ക്ളീനിങ്ങും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന
അല്ലെങ്കിൽ ആ പണികളൊക്കെ അവരുടേതാണെന്നു , അത് ചെയ്യേണ്ടത് അവരാണെന്നു ചിന്തിക്കുന്ന ആളുകൾ ഒക്കെയാണ് "നോട്ട് ആൾ മെൻ"
എന്നൊക്കെ പറയുന്നത്..

ഒരു വർഷത്തിൽ ചുരുങ്ങിയത് രണ്ടു പുതുവർഷമെങ്കിലും ഉണ്ടാകുന്നുണ്ട്
ഒന്ന് ജനിച്ച ദിവസവും
ഒന്ന് ജനുവരിയും

രണ്ടിനും ലോകത്ത് ഇല്ലാത്ത നന്നാവൽ പ്രതിജ്ഞ എടുത്തൊക്കെ തുടങ്ങും :(

വിമർശനങ്ങൾ ആണുണ്ടാവേണ്ടത്
അക്രമങ്ങൾ അല്ല.

ആളുകൾ അനുഭവിക്കുന്ന അസ്വസ്ഥകളെ അവർ നേരിട്ട് അഡ്രസ് ചെയ്താലും
അതിൽ നമ്മുടേതായ ന്യായവും നീതിയും കുത്തി നിറച്ചില്ലെങ്കിൽ ഒരു സ്വസ്ഥതയും ഉണ്ടാകില്ലെന്നാണല്ലോ.

ചില തമാശകളിൽ ലൈംഗീക വൈകൃതങ്ങൾ കാണാൻ കഴിയും.

ശാസ്ത്രമിത്ര പുരോഗമിച്ചിട്ടും വൈപ്പർ ഉള്ള കണ്ണടകൾ കണ്ടുപിടിക്കാത്തതന്താണ് 😪

മാസ്കിന്റെ ഫോഗും മഴയുടെ വെള്ളവും കളയാൻ പുത്തൻ സാങ്കേതിക വിദ്യ പ്രയോഗിക്കേണ്ടിയിരിക്കുന്നു 😪

Show older
Mastodon

This is a brand new server run by the main developers of the project as a spin-off of mastodon.social 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!